കുമ്പള:ഉമ്മൻചാണ്ടി സാംസ്കാരിക സമിതി ഉമ്മൻചാണ്ടി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി നടത്തുന്ന ത്രിദിന ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ യങ് ചലഞ്ചേഴ്സ് കുന്നിൽ ഫൈനലിൽപ്രവേശിച്ചു. മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തിങ്ങി നിറഞ്ഞ ഫുട്ബോൾ ആരാധകരെ സാക്ഷി നിർത്തി രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു.
ഈ ടൂർണമെന്റിൽ മത്സരിക്കുന്ന ടീമുകളിൽ നിന്ന് നിരവധി മെസ്സി മാരെയും, റൊണാൾഡോ മാരെയും വാർത്തെടുക്കാൻ കഴി യട്ടെയെന്നു ചാണ്ടി ഉമ്മൻ എംഎൽഎ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂർ,അർഷാദ് വൊർക്കാടി,ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി,വൈസ് പ്രസിഡണ്ട് എം ബൽക്കീസ്, വാർഡ് മെമ്പർ ജമീല ഹസ്സൻ,വ്യവസായി റമീസ് രാസ,നാസർ മൊഗ്രാൽ, പ്രവാസി വ്യവസായി കെ എം അബ്ദുള്ളക്കുഞ്ഞി, എ എ മാത്തുകുട്ടി , ഇഖ്ബാൽ പള്ളം,മുൻ സന്തോഷ് ട്രോഫി കേരള ടീം മാനേജർ പിസി ആസിഫ്,പി എ ആസിഫ് അഷ്‌ഫാൻ ചൈന, സിദ്ധീഖ് അലി മൊഗ്രാൽ,എ മാഹിൻ മാസ്റ്റർ,ആസിഫ് ഇഖ്ബാൽ, ലെത്തീഫ് കൊപ്പളം,ടി എം ശുഹൈബ്,എ എം സിദ്ദീഖ് റഹ്മാൻ സംബന്ധിച്ചു.ഉദ്ഘാടന മത്സരത്തിൽ പ്രിയദർശിനി ഒഴിഞ്ഞിവളപ്പ്,മൊഗ്രാൽ ബ്രദേഴ്സിനെയും യങ് ചാലഞ്ചേഴ്സ് കുന്നിൽ ഏകപക്ഷീയമായ ഒരു ഗോളിന് സിറ്റിസൺ ഉപ്പളയെയും തോൽപിച്ചു.
സെമിഫൈനലിൽ പ്രിയദർശിനി ഒളിഞ്ഞിവളപ്പിനെ ഒരു ഗോളിന് തോൽപ്പിച്ച് യങ് ചലഞ്ചേഴ്സ് കുന്നിൽ ഫൈനലിൽ പ്രവേശിച്ചു. റഹ്മാൻ പള്ളിക്കരയുടെ നേതൃത്വത്തിലുള്ള റഫറിമാർ കളി നിയന്ത്രിച്ചു.ഷക്കീൽ അബ്ദുള്ള, അൻവർ അഹമ്മദ് എസ്,അസീബ് മൊഗ്രാൽ,സമിതി അംഗങ്ങൾ ടൂർണമെന്റിന് നേതൃത്വം നൽകി.
രണ്ടാം ദിവസമായ ഇന്ന് ഗ്രീൻ സ്റ്റാർ കടങ്കോട്,വിഗാൻസ് മൊഗ്രാൽപുത്തൂരിനെ നേരിടും.രണ്ടാം മത്സരത്തിൽ ടീം യൂണിക് ജാലിസ് മേൽപ്പറമ്പ്,ഡിഡിപി ഫ്രയ്റ്റ് അസ്ട്രലേഴ്‌സ് എഫ് സി യെ നേരിടും. ഇതിൽനിന്ന് വിജയിക്കുന്ന ടീമുകൾ രാത്രി സെമിഫൈനലിൽ മാറ്റുരക്കും.നാളെ രാത്രി 8:00 മണിക്കാണ് ഫൈനൽ മത്സരം.







