ഫേസ്‌ക്രീം മാറ്റിവച്ച മാതാവിന്റെ വാരിയെല്ല് കമ്പിപ്പാരകൊണ്ട് അടിച്ചു പൊട്ടിച്ച മകള്‍ അറസ്റ്റില്‍

കൊച്ചി: ഫേസ്‌ക്രീം മാറ്റിവച്ച മാതാവിനെ മകള്‍ കമ്പിപ്പാരകൊണ്ടു വാരിയെല്ല് അടിച്ചൊടിച്ചു. വാരിയെല്ലൊടിഞ്ഞ മാതാവിനെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയായ മകളെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചി പനങ്ങാട് സ്വദേശിനിയായ നിവിയയാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയായിരുന്നു അക്രമം. നിവിയയുടെ ഫേസ്‌ക്രീം മാതാവ് മാറ്റിവച്ചതാണ് അക്രമത്തിനു കാരണമെന്നു പറയുന്നു. ഇതിനെക്കുറിച്ചു അമ്മയും മകളും തമ്മില്‍ വാക്കേറ്റം നടക്കുകയും തര്‍ക്കം രൂക്ഷമായതോടെ നിവിയ കമ്പിപ്പാരയെടുത്തു മാതാവിനെ അടിച്ചു വീഴ്ത്തുകയുമായിരുന്നു. നിവിയ മുമ്പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്തു വധശ്രമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ നടപടിയെടുക്കുന്നതിനെക്കുറിച്ചു പൊലീസ് ആലോചിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page