കാസര്‍കോട്: മഞ്ചേശ്വരം, ബഡാജെ, പൊസോട്ടു നിന്നു കാണാതായ ദര്‍സ് വിദ്യാര്‍ത്ഥിയെകണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ബംഗ്ളൂരുവിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പൊസോട്ട് സത്യടുക്കയിൽ നിന്നാണ് 14 കാരനായ ദർസ് വിദ്യാർത്ഥിയെ കാണാതായത്. പിതാവ് നൽകിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.







