അടുത്ത നാല് ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും

തിരുവനന്തപുരം: തുടര്‍ച്ചയായ നാല് ബാങ്ക് അവധി ദിനങ്ങളാണ് വരുന്നത്. ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്നു തന്നെ നടത്തുന്നതാണ് നല്ലത്. നാലാം ശനിയും ഞായറും റിപ്പബ്ലിക് ദിനവും ബാങ്കുകള്‍ക്ക് അവധിയാണ്. പിന്നാലെ ജനുവരി 27ന് ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു. ഇതാണ് നാല് അവധി ദിനങ്ങള്‍ അടുത്ത് വരുന്നത്. പണിമുടക്ക് ദിവസം എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും പണം നിറയ്ക്കുന്ന ജോലികളില്‍ തടസ്സം നേരിട്ടേക്കാം. അതിനാല്‍ അത്യാവശ്യക്കാര്‍ ഇന്ന് തന്നെ പണം എടുത്തുവയ്ക്കുന്നതായിരിക്കും നല്ലത്.

ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനുവരി 27 ന് ബാങ്ക് ജീവനക്കാരുടെ സംഘടന രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യു.എഫ്.ബി.യു) നേതൃത്വത്തിലാണ് പണിമുടക്ക്. നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാര്‍ക്ക് അവധിയുള്ളത്. ബാക്കിയുള്ള ശനിയാഴ്ചകളില്‍ അവധി നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. ശനിയാഴ്ചകള്‍ അവധിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ ശമ്പള പരിഷ്‌കരണ കരാറിനിടെ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മില്‍ ധാരണയിലെത്തിയിരുന്നെങ്കിലും നടപ്പായില്ലെന്നാണ് പരാതി.

തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാന്‍ ജീവനക്കാര്‍ സമ്മതിച്ചിട്ടുള്ളതിനാല്‍, പ്രവൃത്തി സമയത്തില്‍ കുറവുണ്ടാകില്ലെന്ന് സംഘടന അറിയിച്ചു. ആര്‍.ബി.ഐ, എല്‍ഐസി, ജിഐസി തുടങ്ങിയ സ്ഥാപനങ്ങളും നിലവില്‍ ആഴ്ചയില്‍ അഞ്ചു ദിവസം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. വിദേശ വിനിമയ വിപണി, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ എന്നിവ ശനിയാഴ്ചകളില്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ബാങ്കുകള്‍ അഞ്ച് ദിവസമാക്കുന്നത് ഒരു തരത്തിലും ഉപഭോക്താക്കളെ ബാധിക്കില്ലെന്നും യു.എഫ്.ബി.യു അവകാശപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, തൂമിനാട്ടെ ഇരട്ടക്കൊല: പ്രതിയായ ഉമ്മര്‍ ഫാറൂഖ് വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റിലായി ജയിലില്‍ നിന്നു പുറത്തിറങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്, പ്രകോപനത്തിനു ഇടയാക്കിയത് സ്വത്തു തര്‍ക്കം, അക്രമത്തിന് ഉപയോഗിച്ചത് പുത്തന്‍ കത്തി, നാട് കണ്ണീരില്‍

You cannot copy content of this page