പള്ളിക്കര : യു.എ.ഇ കെ.എം.സി.സി പള്ളിപ്പുഴ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പുഴയിൽ ബൈത്തുറഹ്മ പദ്ധതിക്കു കുറ്റിയടിച്ചു. പള്ളിപ്പുഴ ചീഫ് ഇമാം സഈദ് സഅദി കാവുംപടിയുടെ സാന്നിധ്യത്തിൽ എൻ.പി മുഹമ്മദ് വളാഞ്ചേരികുറ്റി യടിക്കൽ നിർവഹിച്ചു. പള്ളിപ്പുഴ കെ.എം.സി.സി ഭാരവാഹികളായ ഷെരീഫ് പി.കെ , അസ്ലം അബ്ദുൽ ഖാദർ , അൻസാരി മഹ്മൂദ്, മുസ്ലീം ലീഗ്- പോഷക സംഘടന ഭാരവാഹികൾ , പ്രവർത്തകർ, ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, മത-സാമൂഹിക-സാംസ്കാരിക പ്രമുഖർ പങ്കെടുത്തു.
പള്ളിപ്പുഴ കെ.എം.സി.സി പ്രസിഡന്റ് നൗഷാദ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായി കഴിഞ്ഞ ഡിസംബറിലാണ് ബൈത്തുറഹ്മ പ്രഖ്യാപിച്ചത്.
യു.എ.ഇ യിൽ നിന്നും പ്രസിഡന്റ് നൗഷാദ് ഇബ്രാഹിം, ജനറൽ സെക്രട്ടറി ബഷീർ റഹ്മാൻ, ഒർഗ. സെക്രട്ടറി സിദ്ധീഖ് കോയ, വൈസ് പ്രസിഡന്റുമാരായ നാസർ, ജലീൽ, അബ്ദുള്ള ബി.കെ. സെക്രട്ടറിമാരായ മുഹമ്മദ് അലി, അനസ്, ഇംതിയാസ്, ഹാരിസ്, ഹംസു, സാദിഫ് അലി കോഓർഡിനേറ്റർമാരായ സ്വാദിഖ്, ഇർഫാൻ ആശംസകൾ അറിയിച്ചു.







