കാസർകോട്: ക്വാളിറ്റി കെയർ ഇന്ത്യ – ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ലയനത്തിന് അംഗീകാരം നേടുന്നതിന് ഓഹരി- കടപ്പത്ര ഉടമകളുടെ യോഗം വിളിക്കണമെന്ന് എൻസിഎൽടി നിർദ്ദേശിച്ചു.
ലയനശേഷം ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ്’ രാജ്യത്തുടനീളം 10,360ലധികം കിടക്കകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിൽ ഒന്നാവും. നിയമപരമായ അനുമതികൾ കൂടി ലഭിക്കുന്നതോടെ, 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലയന നടപടികൾ പൂർത്തിയാവും.
ലയനശേഷം വരുന്ന ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’ സ്ഥാപനത്തെ ആസ്റ്റർ പ്രൊമോട്ടർമാരും ബ്ലാക്ക്‌സ്റ്റോണും ചേർന്നു നയിക്കും.
ലയന നടപടികളിൽ സന്തോഷവും തൃപ്തിയുമുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.







