വിവാഹിതരായിട്ട് നാല് മാസം മാത്രം, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; കിടപ്പുമുറിയിൽ രണ്ട് കോളേജ് വിദ്യാർത്ഥികൾക്കൊപ്പം കണ്ടതിലുള്ള പകയെന്ന് മൊഴി
ലഖ്‌നൗ: വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്. കൊലയ്ക്ക് ശേഷം മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് വച്ച ശേഷം പ്രതി പൊലീസിൽ കീഴടങ്ങി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. ഭാര്യയെ രണ്ട് പുരുഷൻമാർക്കൊപ്പം കിടപ്പുമുറിയിൽ കണ്ടതിനെ തുർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. നാല് മാസം മുമ്പായിരുന്നു ഇരുവരും പ്രണയിച്ച് വിവാഹിതരായത്. പ്രതിയായ സച്ചിൻ സിംഗ് കഴിഞ്ഞ ഒരു മാസമായി ഭാര്യ ശ്വേത സിങ്ങിനൊപ്പം ഒരു വാടക മുറിയിൽ താമസിച്ച് …