“സയനൈഡ് കഴിച്ച് ജീവനൊടുക്കുന്നു”; കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് സന്ദേശം അയച്ച് അമ്മയും മകളും ജീവനൊടുക്കി

തിരുവനന്തപുരം: കമലേശ്വരം ആര്യൻകുഴിയിൽ അമ്മയെയും മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്യൻകുഴി ശാന്തി ഗാർഡനിൽ സജിത (54), മകൾ ഗ്രീമ (30) എന്നിവരെയാണ് ബുധനാഴ്ച വൈകിട്ടോടെ സ്വീകരണമുറിയിലെ സോഫയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമായി അയച്ച ശേഷമാണ് ഇരുവരും ജീവനൊടുക്കിയത്.”സയനൈഡ് കഴിച്ച് ജീവനൊടുക്കുന്നു” എന്ന സന്ദേശം ഗ്രൂപ്പിൽ കണ്ട ഉടൻ തന്നെ ബന്ധുക്കളും അയൽവാസികളും പൊലീസും വീട്ടിലെത്തി. വീടിന്റെ വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ കണ്ടത് സോഫയിൽ പരസ്പരം കൈകൾ കോർത്തുപിടിച്ച് മരിച്ച നിലയിലായിരുന്നു. സന്ദേശത്തിലെ സൂചനകളും കണക്കിലെടുത്ത് സയനൈഡ് ഉള്ളിൽച്ചെന്നാണ് മരണം എന്ന് പ്രാഥമികമായി നിഗമനത്തിലെത്തി. ആത്മഹത്യയിലേക്ക് നയിച്ചത് കുടുംബത്തിലെ കടുത്ത മാനസിക വിഷമങ്ങളാണെന്ന് പറയപ്പെടുന്നു. കുടുംബനാഥൻ മൂന്ന് മാസം മുമ്പ് മരണപ്പെട്ടിരുന്നു. ഇതിന്റെ ആഘാതത്തിൽ നിന്ന് കുടുംബം മുക്തമായിരുന്നില്ല. ആറ് വർഷം മുൻപ് വിവാഹിതയായ ഗ്രീമയുടെ കുടുംബജീവിതത്തിൽ വലിയ പ്രശ്നങ്ങളുണ്ടായിരുന്നു. വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയതോടെ ഇവർ തമ്മിലുള്ള അസ്വാരസ്യങ്ങൾ വർദ്ധിച്ചത് ഇരുവരെയും മാനസികമായി തളർത്തി.മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറി യിൽ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. പൂന്തുറ പൊലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page