ബസിലെ ലൈംഗികാതിക്രമ പരാതിയും യുവാവിന്റെ ആത്മഹത്യയും; ഷിംജിത മുസ്തഫ മംഗ്‌ളൂരുവിലേക്ക് മുങ്ങി, പിന്തുടര്‍ന്ന് പൊലീസ് സംഘം

കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ നടത്തിയ അധിക്ഷേപത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്തഫ മംഗ്‌ളൂരുവിലേക്ക് കടന്നതായി സംശയം. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം മംഗ്‌ളൂരുവിലേക്ക് വ്യാപിപ്പിച്ചു. അതേ സമയം ഒളിവില്‍ പോയ ഷിംജിത മുസ്തഫ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം ആരംഭിച്ചതായും സൂചനയുണ്ട്.
വസ്ത്രവ്യാപാര ശാലയിലെ സെയില്‍സ് മാനേജരായ കോഴിക്കോട് സ്വദേശി ദീപക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്ത കേസിലെ പ്രതിയാണ് ഷിംജിത.
സ്വകാര്യ ബസിലെ യാത്രക്കിടയില്‍ പയ്യന്നൂരില്‍ വച്ച് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഷിംജിത സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ ആരോപിച്ചിരുന്നത്. ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
ദീപകിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനാണ് പൊലീസിന്റെ ഊര്‍ജ്ജിത ശ്രമം. പ്രതിയെ പിടികൂടിയാല്‍ മാത്രമേ ഫോണ്‍ കണ്ടെടുത്ത് പരിശോധിക്കാന്‍ കഴിയുവെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. അതേ സമയം ലൈംഗികാതിക്രമം നടന്നതായി ഷിംജിത ആരോപിച്ച സ്വകാര്യ ബസിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. ബസിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. എന്നാല്‍ യുവതിയുടെ ആരോപണം തെളിയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page