തൊഴിലന്വേഷിക്കുന്ന യുവതീയുവാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം; 18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാസം 1000 രൂപ

തിരുവനന്തപുരം: പഠനം പൂര്‍ത്തിയാക്കി തൊഴിലന്വേഷിക്കുന്ന യുവതീ യുവാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം 1000 രൂപ വാഗ്ദാനം ചെയ്തു. വിദ്യാഭ്യാസത്തിന് ശേഷം മത്സര പരീക്ഷകള്‍ക്കും മറ്റും തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലക്ഷ്യത്തിലെത്തുന്നതുവരെ സിഎം കണക്ട് ടു വര്‍ക്ക് വഴി സാമ്പത്തിക പിന്തുണ നല്‍കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം എന്നിവ പാസായ 18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കാണ് അര്‍ഹതയെന്ന് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page