ലൈംഗികാതിക്രമ അധിക്ഷേപം; മരിച്ച ദീപക്കിന്റെ കുടുംബത്തിന് പിന്തുണയുമായി മെന്‍സ് അസോസിയേഷന്‍; 3.70 ലക്ഷം രൂപ കൈമാറി

കോഴിക്കോട്: ബസിലെ ലൈംഗികാതിക്രമ അധിക്ഷേപത്തിന് പിന്നാലെ മരിച്ച ദീപക്കിന്റെ കുടുംബത്തിന് പിന്തുണയുമായി മെന്‍സ് അസോസിയേഷന്‍. വിവിധ സംഘടനകളില്‍ നിന്ന് സമാഹരിച്ച 3.70 ലക്ഷം രൂപ അസോസിയേഷന്‍ പ്രതിനിധികള്‍ ദീപക്കിന്റെ കുടുംബത്തിന് കൈമാറി. ദീപക്കിന്റെ ഓര്‍മ്മക്ക് ജനുവരി 17 പുരുഷാവകാശ ദിനമായി ആചരിക്കുമെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ദീപക്കിന്റെ വീട്ടില്‍ എത്തിയ രാഹുലും അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളെ കണ്ട് തുക കൈമാറുകയായിരുന്നു.

ലൈംഗികാതിക്രമ അധിക്ഷേപം നടത്തിയ യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്യണം, പുരുഷന്മാര്‍ക്ക് നീതി ലഭ്യമാക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പുരുഷ സഹായ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങും, പെണ്‍കുട്ടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന മോശം കമന്റുകളോട് യോജിക്കുന്നില്ല, അത്തരം കമന്റ് ഇടുന്നവര്‍ക്കെതിരെയും നടപടി എടുക്കണമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ദീപക്കിന്റെ മരണത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് മെന്‍സ് അസോസിയേഷന്റെ തീരുമാനം.

കേസ് ക്രൈം ബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണം, അപകീര്‍ത്തികരമായ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കേസെടുക്കണം എന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രതിയായ യുവതി വിദേശത്തേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സംരക്ഷിക്കണം, യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page