കൊച്ചി: സര്‍വ്വീസ് റോഡ് നിര്‍മ്മിക്കാതെ എങ്ങനെയാണ് കുമ്പളയില്‍ ടോള്‍ പ്ലാസ സ്ഥാപിച്ച് ടോള്‍ പിരിവ് നടത്തുന്നതെന്ന് ഹൈക്കോടതി. കുമ്പള ടോള്‍ വിരുദ്ധ സമിതി കണ്‍വീനര്‍ അഷ്‌റഫ് കാര്‍ളെ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ജഡ്ജ് ബച്ചു കുര്യന്‍ തോമസ് ഇങ്ങനെ ചോദിച്ചത്. ആക്ഷന്‍ കമ്മിറ്റിക്കു വേണ്ടി അഡ്വ. സജല്‍ ഹാജരായി. ഹര്‍ജി തീര്‍പ്പാക്കും മുമ്പ് കമ്മീഷനെ വയ്ക്കണമെന്നു അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് 28ലേക്ക് മാറ്റി വച്ചത്. ടോള്‍ പ്ലാസയ്‌ക്കെതിരെയുള്ള സമരം ശക്തമാക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.







