വില കുറഞ്ഞിട്ട് സ്വര്‍ണം വാങ്ങാമെന്ന പ്രതീക്ഷ വേണ്ട; ഇന്ന് ഒറ്റയടിക്ക് കൂടിയത് 3680 രൂപ, പവന് ഇന്നത്തെ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുതിപ്പുതന്നെ. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 460 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 14,190 രൂപയായും, ഒരു പവന് 1,13,520 രൂപയായും ഉയര്‍ന്നു.
അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സ്വര്‍ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. ചൊവ്വാഴ്ചയും സ്വര്‍ണവില 3,160 രൂപ കൂടിയിരുന്നു. 1,10,400 രൂപയായിരുന്നു വില. രാവിലെയും ഉച്ച കഴിഞ്ഞുമായി രണ്ട് തവണയാണ് വില വര്‍ധിച്ചത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ്
ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,30,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, വ്യാപാര അനിശ്ചിതത്വങ്ങള്‍, കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകള്‍, യുഎസ് ഡോളറിന്റെ മൂല്യത്തകര്‍ച്ച, ഗോള്‍ഡ് ഇടിഎഫുകളിലെ റെക്കോര്‍ഡ് നിക്ഷേപം, പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, പണപ്പെരുപ്പ ഭീതി, ആഗോള സാമ്പത്തിക അസ്ഥിരത എന്നിവയാണ് ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ വില കുതിക്കാന്‍ കാരണമായത്. ഇത് തന്നെയാണ് കേരളത്തിലെ സ്വര്‍ണ വിലയേയും സ്വാധീനിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page