ആലപ്പുഴ: കാണിക്കവഞ്ചിയിലെ പണം എണ്ണുന്നതിനിടെ മോഷണത്തിന് ശ്രമിച്ച ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ പിടിയില്‍. കോണ്‍ഗ്രസ് പ്രദേശിക നേതാവ് ഹരിപ്പാട് കുമാരപരം സ്വദേശി രാഗേഷ് കൃഷ്ണയെയാണ് ദേവസ്വം വിജിലന്‍സ് കയ്യോടെ പിടികൂടിയത്. ഹരിപ്പാട് സുബ്രഹ്‌മണ്യക്ഷേത്രത്തിലാണ് സംഭവം. കാണിക്കവഞ്ചിയിലെ 35,000 രൂപയാണ് ഇയാള്‍ അപഹരിക്കാന്‍ ശ്രമിച്ചത്. പണം എണ്ണുന്നതിനിടെ ബാഗിലേയ്ക്ക് മാറ്റുകയായിരുന്നു. 20 ഓളം ജീവനക്കാർ എണ്ണിത്തിട്ടപ്പെടുത്തിയ പണം ബാങ്ക് ജീവനക്കാർക്ക് കൈമാറാനായി മാറ്റുന്നതിനിടെ, കാലിയായ പെട്ടികൾക്കിടയിൽ രാകേഷ് സംശയാസ്പദമായി പെരുമാറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇയാൾ മാറ്റാൻ ശ്രമിച്ച പെട്ടി പരിശോധിച്ചപ്പോഴാണ് 20 രൂപയുടെ 100 വീതമുള്ള 10 കെട്ടുകളും 500 രൂപയുടെ 12 നോട്ടുകളും 10 രൂപയുടെ കെട്ടുകളും ഉൾപ്പെടെ 32,000 രൂപ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിലും ദേവസ്വം ബോർഡ് ഉന്നത അധികൃതരെയും വിവരമറിയിച്ചു. തുടർന്നാണ് സസ്പെൻഷൻ നടപടി ഉണ്ടായത്. യൂത്ത് കോൺഗ്രസ് കുമാരപുരം മണ്ഡലം മുൻ പ്രസിഡന്റായിരുന്ന ഇയാൾ 2021-ൽ കുമാരപുരം പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.







