ആലപ്പുഴ: കുളിമുറിയിലെ ബക്കറ്റില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ചെങ്ങന്നൂരില്‍ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം. ജിന്‍സി- ടോം ദമ്പതികളുടെ മകന്‍ ആക്സ്റ്റണ്‍ പി തോമസാണ് മരിച്ചത്. വീട്ടുകാരുടെ കണ്ണുതെറ്റിയപ്പോള്‍ കുളിമുറിയിലെത്തിയ കുട്ടി ബക്കറ്റിനുള്ളില്‍ വീഴുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റില്‍ വീണു കിടക്കുന്നത് കണ്ടത്.
ഉടന്‍ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.







