കാസര്‍കോട്: ശുക്രിയ ബസുടമ നെല്ലിക്കാട്, മണ്ഡലിക്കാടിലെ ശുക്രിയ അബ്ദുള്ള (57) അന്തരിച്ചു. സ്വന്തം ഉടമസ്ഥതയിലുള്ള ചിക്കന്‍ഫാമില്‍ വച്ച് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നെല്ലിക്കട്ടയിലെ ക്ലിനിക്കില്‍ ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് ഇ.സി.ജി എടുക്കാനുള്ള ഒരുക്കത്തിനിടയില്‍ അന്ത്യം സംഭവിക്കുകയായിരുന്നു.
ജില്ലയിലെ അറിയപ്പെടുന്ന വോളിബോള്‍ താരമായിരുന്നു അബ്ദുള്ള. ഇദ്ദേഹത്തിന്റെ ആകസ്മിക വിയോഗം നാടിനെയും വോളിബോള്‍ പ്രേമികളെയും കണ്ണീരിലാഴ്ത്തി.
സുരയ്യയാണ് ഭാര്യ. മക്കള്‍: അഷ്‌റീദ്, അന്‍ഷീദ്, അസ്‌നി, അസ്മീന. മരുമക്കള്‍: മിര്‍ഷാദ് (ആലംപാടി), ഷാന. സഹോദരങ്ങള്‍: ഇബ്രാഹിം, പരേതനായ അബ്ദുല്‍ഖാദര്‍, അഹമ്മദി, ഉമ്മര്‍, ആമിന, നബീസ, അസ്മ.
ഖബറടക്കം നെല്ലിക്കട്ട മൊയ്തീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു.







