കാസർകോട്: മുളിയാർ, മുതലപ്പാറ സലഫി മസ്ജിദിലും കാഞ്ഞങ്ങാട് ,മഡിയൻ കൂലോം ക്ഷേത്രത്തിലും ഭണ്ഡാര കവർച്ച. മുതലപ്പാറ മസ്ജിദിൽ ജനുവരി 18 ന് രാത്രി 9 മണിക്കും 19 ന് പുലർച്ചെ 5.30 മണിക്കും ഇടയിലാണ് കവർച്ച നടന്നത്. മസ്ജിദിന് അകത്തു വച്ചിരുന്ന രണ്ടു ഭണ്ഡാരങ്ങളിൽ നിന്നായി 10000 രൂപ കവർച്ച പോയതായി മസ്ജിദ് സെക്രട്ടറി മൊയ്തീൻ കുഞ്ഞി ആദൂർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പൊലീസ് കേസെടുത്തു.
കാഞ്ഞങ്ങാട്, മഡിയൻ കൂലോം ക്ഷേത്രത്തിലെ കിഴക്കേ നടവഴിയിലുള്ള ഭണ്ഡാരമാണ് കവർന്നത്. പാട്ടുത്സവം കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം ഭണ്ഡാരം തുറന്ന് പണം എടുത്തിരുന്നു.അതിനാൽ വലിയ തുക നഷ്ടപെട്ടിരിക്കാൻ സാധ്യതയില്ലെന്ന് കരുതുന്നു . ക്ഷേത്ര അധികൃതർ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.







