മുള്ളേരിയ :സുൽത്താൻ ഗോൾഡ് & ഡയമണ്ട് , മുള്ളേരിയ ലയൺസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പി ടി എ യുമായി സഹകരിച്ച് മുള്ളേരിയ ജി വി എച്ച് എസ് എസിൽ രക്ഷിതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
കാറഡുക്ക പഞ്ചാ. പ്രസിഡണ്ട് ജനനി ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.
പ്രമുഖ പരിശീലകനും ജെസീസ് ഇന്റർ നാഷണൽ ട്രൈനറുമായ വി വേണുഗോപാൽ ക്ലാസ്സെടുത്തു. പി ടി എ പ്രസിഡണ്ട് പി സതീഷ് കുമാർ,
എസ് എം സി ചെയർമാൻ പി കെ മോഹനൻ, ഹെഡ്മാസ്റ്റർ കെ ശാഹുൽ ഹമീദ്, സുൽത്താൻ ഗോൾഡ് മാനേജർ അബ്ദുൽ മജീദ്,
ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ഷാഫി ചൂരിപ്പള്ളം, വിനോദ് മേലത്ത്, കെ ശേഖരൻ നായർ, കെ ജെ വിനോ, പ്രജിത വിനോദ്, ഇ ശാരദ, ശോഭ മാധവൻ സംബന്ധിച്ചു







