ഹെൽത്ത് ഇൻസ്‌പെക്ടർ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

തിരുവനന്തപുരം: ചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ആറ്റിങ്ങൽ തച്ചൂർകുന്ന് തെന്നൂർലൈനിൽ ഗീതാഞ്ജലിയിൽ താമസിക്കുന്ന പ്രവീൺ (45) ആണ് മരിച്ചത്.ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽനിന്നാണ് ഇയാൾ ട്രെയിനിന് മുന്നിലേക്ക് ചാടിയത്. ഇദ്ദേഹം കൊല്ലത്ത് ഹെൽത്ത് ഇൻസ്‌പെക്ടറായി ജോലി ചെയ്യുകയായിരുന്നു. തിരുവനന്തപുരത്തേക്ക് പോയ കോർബ എക്‌സ്പ്രസ് ട്രെയിനിന് മുന്നിലേക്കാണ് പ്രവീൺ ചാടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് ചിറയിൻകീഴ് പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page