മംഗളൂരു: അഖിലേന്ത്യാ ബില്ലവ യൂണിയന്‍ കുദ്രോളി മംഗലാപുരത്തിന്റെ ആഭിമുഖ്യത്തില്‍, സര്‍വ ബില്ലവയുടെ സഹകരണത്തോടെ നെഹ്റു മൈതാനത്ത് ആഗോള ബില്ലവ കായികമേള സംഘടിപ്പിച്ചു. റോപ്പ് ഗുസ്തി മത്സരത്തില്‍ ശൈലേഷ് സന്ന കുഡ്ലുവിന്റെ നേതൃത്വത്തിലുള്ള ബില്ലവ സേവാ സംഘ കരണ്ടക്കാട് കാസര്‍കോട് ടീം രണ്ടാം സ്ഥാനം നേടി. വിനോദ് കുമാര്‍ പി, മഹേഷ് കുമാര്‍, മഹേഷ് സിഎച്ച്, അജിത് കുമാര്‍ പി, വിദേശ് കുമാര്‍, ദിവിന്‍ കുമാര്‍, സന്ദീപ് കുമാര്‍, അങ്കേഷ് ആര്‍ എന്നിവര്‍ റോപ്പ് ഗുസ്തി മത്സരത്തില്‍ പങ്കെടുത്തു. പുരുഷന്മാര്‍ക്കുള്ള വോളിബോള്‍, സ്ത്രീകള്‍ക്കുള്ള റോപ്പ് ഗുസ്തി, ത്രോബോള്‍, റോപ്പ് ഗുസ്തി തുടങ്ങിയ മല്‍സരങ്ങള്‍ കായികമേളയില്‍ സംഘടിപ്പിച്ചു. ബില്ലവ സേവാ സംഘ കാസര്‍കോട് പ്രസിഡന്റ് രഘു മീപ്പുഗുരി, സെക്രട്ടറി ഹരികാന്ത് കാസര്‍കോട്, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വിജയിച്ച കാസര്‍കോട് ടീമിനെ അഭിനന്ദിച്ചു.







