പകല്‍ ഇലക്ട്രീഷ്യന്‍; രാത്രി മയക്കുമരുന്നു വില്‍പന, യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. ചവനപ്പുഴ സ്വദേശിയും കാഞ്ഞിരങ്ങാട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ കൊഞ്ഞന്‍മാര്‍വീട്ടില്‍ കെ.വി.സ്വരാജി(30)നെയാണ് തളിപ്പറമ്പ് എസ് ഐ ദിനേശന്‍ കൊതേരിയും ഡാന്‍ സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. തിങ്കളാഴ്ച്ച രാത്രി 10.30 മണിയോടെ വാടക ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് ഇയാളെ 4.5 ഗ്രാം എം.ഡി.എം.എയും നാല് ഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റു ചെയ്തത്.
ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയാണ് സ്വരാജ്. എന്നാല്‍ അതിനിടയില്‍ തന്നെ ലഹരി ഇടപാടും നടത്തിവരികയായിരുന്നു. ബംഗ്ളൂരുവില്‍ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നുവെന്ന സൂചനയെത്തുടര്‍ന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു തിങ്കളാഴ്ച്ച രാത്രി വീട്ടില്‍ റെയ്ഡ് നടത്തിയത്. കുടുംബസമേതം വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു സ്വരാജ്.
വാടകവീട്ടിലെ മുറിയിലെ ഷെല്‍ഫിന്റെ മുകളില്‍ വലിയൊരു കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കുറെ കാലത്തിന് ശേഷമാണ് തളിപ്പറമ്പില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടുന്നത്.
എ.എസ്.ഐ: ഷിജോ അഗസ്റ്റിനും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page