കാസര്‍കോട്: എ.ഇ.ഒ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രതികളായ പോക്‌സോ കേസുകളിലെ ഇരയായ ആണ്‍കുട്ടിയെ ആക്രമിച്ചു. കഴിഞ്ഞദിവസം രാത്രിയില്‍ തൃക്കരിപ്പൂരിലാണ് സംഭവം. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറുകാരനാണ് ആക്രമണത്തിനിരയായത്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ മൂന്നംഗസംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു എന്നാണ് പരാതി.
സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന മൂന്നുപേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടാണ് ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. 16 പോക്‌സോ കേസുകളാണ് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസുകളിന്‍മേലുള്ള അന്വേഷണം തുടരുന്നതിനിടെയാണ് പരാതിക്കാരനുനേരെ ആക്രമണം ഉണ്ടായത്.







