കാസർകോട്: സൗദിയിലെ അബഹയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ മരിച്ചു. തൃക്കരിപ്പൂർ വലിയ പറമ്പ് സ്വദേശി
എ.ജി.റിയാസ് (32), ഉഡുപ്പി സ്വദേശി അമ്മാർ അഹമ്മദ് എന്നിവരാണ് മരിച്ചത്. സെൻട്രൽ പോയിന്റ് ജിസാൻ ശാഖയിലെ ജീവനക്കാരായിരുന്നു ഇരുവരും. കമ്പനിയുടെ യോഗത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. രണ്ടാഴ്ച മുമ്പാണ് റിയാസ് നാട്ടിൽ നിന്നും സൗദിയിലേക്ക് തിരിച്ചുപോയത്. പരേതനായ ടി സി മുബാറക്കിന്റെയും എ ജി റംലത്ത് ഹജ്ജുമ്മയുടെയും മകനാണ് റിയാസ്. ഭാര്യ: എം ടി ഷമീന. മകൻ റഹ്മാൻ. സഹോദരി റമീസ. മൃതദേഹം സൗദിയിൽ തന്നെ കബറടക്കും.







