കാസര്‍കോട്: ഭര്‍ത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആലപ്പുഴ, ചേര്‍ത്തല, പട്ടണക്കാട് സ്വദേശിയും നീലേശ്വരം, പേരോല്‍, പാലായി വലിയടുക്കത്ത് താമസക്കാരനുമായ എന്‍ എച്ച് ഹരികൃഷ്ണ (25)നെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ ജോലിക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ഭര്‍ത്താവ് പിന്നീട് തിരിച്ചെത്തിയില്ലെന്നു ഭാര്യ വലിയടുക്കത്തെ വി അനിത നല്‍കിയ(30) നല്‍കിയ പരാതിയില്‍ പറഞ്ഞു.







