കാസര്‍കോട്: ദേശീയ പാതയിലെ കുമ്പളയില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയിലെ അന്യായ ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് കാസര്‍കോട് കലക്ടറേറ്റ് പരിസരത്ത് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം ആരംഭിച്ചു. എകെഎം അഷ്‌റഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഎം കുമ്പള ഏരിയാ സെക്രട്ടറി സിഎ സുബൈര്‍ സ്വാഗതം പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ കെപി സതീഷ് ചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈഫുദ്ദീന്‍തങ്ങള്‍, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുല്‍ ഖാദര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് വസന്തന്‍ അജക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.








