കാസര്‍കോട്: കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 6.12 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട്, നെല്ലിക്കുന്ന് കടപ്പുറത്തെ എം സന്തോഷി (38)നെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ആദര്‍ശും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിയോടെ മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ നിന്നു മദ്യം പിടികൂടി യുവാവിനെ അറസ്റ്റു ചെയ്തത്.
അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീനിവാസന്‍ പത്തില്‍, വി പ്രമോദ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ വി പ്രജീത്ത് കുമാര്‍, ഇ എന്‍ മധു എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെയും തൊണ്ടിമുതലും കുമ്പള എക്‌സൈസ് റേഞ്ചിനു കൈമാറി.







