ഇന്‍ഡോര്‍: നടക്കാന്‍ കഴിയാതെ ചക്രങ്ങള്‍ ഘടിപ്പിച്ച ചതുര പലകയില്‍ കൈകള്‍ ഉപയോഗിച്ച് തറയില്‍ ഉന്തി സഞ്ചരിച്ച് ഭിക്ഷ എടുക്കുന്നവരെ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഇവരില്‍ പലരും ധനവാന്മാരാണെന്നാണ് പുതിയ കണ്ടെത്തല്‍. ഇത്തരത്തില്‍ ഭിക്ഷയെടുത്ത് കോടികള്‍ സമ്പാദിച്ച ഇന്‍ഡോറിലെ യാചകന്റെ സ്വത്ത് വിവരങ്ങള്‍ പുറത്തുവന്നു. ഇന്‍ഡോറില്‍ ‘ഭിക്ഷാടകരില്ലാത്ത ഇന്‍ഡോര്‍’ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ യാചകരെ ഒഴിപ്പിച്ച് പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. അതിലൊരാളായിരുന്നു മദന്‍കിലാല്‍. അവിടെ വച്ച് ഉദ്യോഗസ്ഥരോട് സംസാരിക്കവേയാണ് മന്‍കിലാല്‍ തന്റെ സമ്പാദ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വര്‍ഷങ്ങളായി ദിവസവും ആയിരങ്ങള്‍ സമ്പാദിച്ചിരുന്ന മന്‍കിലാല്‍ സമ്പാദ്യം കൂട്ടിവച്ച് നേടിയത് കോടികളുടെ കെട്ടിടങ്ങള്‍. മധ്യപ്രദേശിലെ ഭഗത്സിങ് നഗറില്‍ മൂന്ന് നിലയുള്ള വീടും ശിവ് നഗറില്‍ 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും ഒരു ഫ്‌ലാറ്റും തനിക്കുള്ളതായി ഇദ്ദേഹം പറയുന്നു.
മൂന്ന് ഓട്ടോകള്‍ നഗരത്തില്‍ വാടകയ്ക്ക് ഓടുന്നുണ്ട്. ഭിക്ഷ യാചിക്കാന്‍ നഗരത്തിലെത്തുന്നത് സെഡാന്‍ കാറില്‍. പുറമേ പണം പലിശയ്ക്ക് വായ്പ നല്‍കിയും പണം സമ്പാദിക്കുന്നു. ഈ അറുപതുകാരന്റെ സമ്പാദ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് അധികൃതര്‍. സമ്പത്തിന്റെ സ്രോതസ് അന്വേഷിക്കാനും അധികൃതര്‍ ഒരുങ്ങുന്നുണ്ട്.







