കാസര്‍കോട്: ഉദുമ, എരോല്‍ കുന്നുമ്മലില്‍ നിര്‍മ്മാണ തൊഴിലാളിയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാര, കുണിയേരി വളപ്പിലെ പരേതനായ കണ്ണന്റെ മകന്‍ അരവിന്ദന്‍ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മേല്‍പ്പറമ്പ് എസ്‌ഐ പ്രദീപിന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
മാതാവ്: ലക്ഷ്മി. ഭാര്യ: ഷീബ. മക്കള്‍: അനഘ, നന്ദന, അക്ഷയ്. സഹോദരങ്ങള്‍: മാലതി, പരേതരായ കരുണന്‍, ചന്ദ്രന്‍.







