തൃക്കരിപ്പൂര്‍: 31 വര്‍ഷത്തെ സേവനത്തിന് ശേഷം പൊലീസ് സര്‍വീസില്‍ നിന്നും വിരമിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ മടിക്കൈക്ക് യാത്രയയപ്പ് നല്‍കി നിലേശ്വരം പൊലീസ് സ്റ്റേഷന്‍ പതിമൂന്നാമന്‍ കൂട്ടായ്മ. ആയിറ്റി കടവ് റിസോര്‍ട്ടില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ചന്തേര ഇന്‍സ്‌പെക്ടര്‍ പി പ്രശാന്ത് ഉപഹാര സമര്‍പ്പണം നടത്തി. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജീഷ് ബാബു ഉദ്ഘാടനം ചെയ്തു. റിട്ട.എസ്.ഐ പി രാജീവന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എസ്.ഐമാരായ വിനോദ് പയ്യന്നൂര്‍, മുരളീധരന്‍ സികെ, എസ്.ഐമാരായ വിനോദ് ബന്തടുക്ക, രഞ്ജിത്ത് കാഞ്ഞങ്ങാട്, കെവി രതീശന്‍, പ്രദീപ് തൃക്കരിപ്പൂര്‍, എ.എസ്.ഐമാരായ സരള മാണിയാട്ട്, പ്രദീപന്‍ കോതോളി, എസ്.സി.പി.ഒ ദിലീഷ് കുമാര്‍ പള്ളിയത്ത് സംസാരിച്ചു. എസ്.ഐ എം മഹേന്ദ്രന്‍ സ്വാഗതവും എസ്.സി.പി.ഒ സജിത്ത് പടന്ന നന്ദിയും പറഞ്ഞു. പരിപാടിയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഗാനമേളയും അരങ്ങേറി. മികച്ച കര്‍ഷകന്‍ കൂടിയായ മധുസൂദനന്‍ മടിക്കൈ പരിപാടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.







