കാസര്‍കോട്: തളങ്കരയിലെ പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്നതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. തളങ്കര പോസ്റ്റ് ഓഫീസ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ രാപ്പകല്‍ സത്യാഗ്രഹ സമരം ആരംഭിച്ചു.
സമരം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍ എ ഉദ്ഘാടനം ചെയ്തു. യെഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിനാ സലീം, വൈസ് ചെയര്‍മാന്‍ കെ.എം.ഹനീഫ, സമര സമിതി കണ്‍വീനര്‍ സിദ്ദീഖ് ചക്കര, കെഎം ബഷീര്‍, ജാഫര്‍ കമാല്‍, കെഎം അബ്ദുല്‍ റഹ്‌മാന്‍, എ അബ്ദുല്‍ റഹ്‌മാന്‍, സഹിര്‍ ആസിഫ്, റഹ്‌മാന്‍ തൊട്ടാന്‍, അമീര്‍ പള്ളിയാന്‍, അര്‍ഷിദ സുബൈര്‍, സാഹിദ യൂസഫ്, യൂനസ് ബാങ്കോട്, പി.എം. അബ്ദുല്‍ റഹ്‌മാന്‍, ഹബീബ്, കെകെ പുറം എന്നിവര്‍ സത്യാഗ്രഹ സമരത്തിന് നേതൃത്വം നല്‍കി. ചൊവ്വാഴ്ച രാവിലെ സത്യാഗ്രഹ സമരം അവസാനിപ്പിക്കും.








