കരിന്തളം: ബ്രദേഴ്‌സ് കുറുഞ്ചേരിയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ലോക പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ വിവിധ പാലിയേറ്റീവ് സെന്ററുകള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. പരിപാടി
വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിവി അനു ഉദ്ഘടനം ചെയ്തു. ബ്രദേഴ്‌സ് കൂട്ടായ്മ പ്രസിഡന്റ് നന്ദു രാജ് അധ്യക്ഷത വഹിച്ചു.
വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര്‍ രജനി രാജീവന്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മെമ്പര്‍ വികെ ശ്യാമള, സ്‌നേഹ വിജു, വിവിധ കുടുംബശ്രീ പ്രവര്‍ത്തര്‍ എന്നിവര്‍ ഉപകരണ വിതരണം ചെയ്തു. കരിന്തളം പാലിയേറ്റീവ് കെയറിനു വേണ്ടി കെപി നാരായണന്‍, ഭീമനടി നന്മ പാലിയേറ്റീവിന് വേണ്ടി ടിവി രാജീവന്‍, നര്‍ക്കിലക്കാട് എഫ് എച്ച് സി യ്ക്ക് വേണ്ടി സ്റ്റാഫ് നഴ്‌സ് ബിന്‍സി എന്നിവര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.
കൂട്ടായ്മയുടെ സെക്രട്ടറി സുമേഷ് സുകുമാരന്‍ സ്വാഗതവും ട്രഷറര്‍ സി സജിത്ത് നന്ദിയും പറഞ്ഞു.







