അവകാശക്കവര്‍ച്ച ഇടത് വിരുദ്ധ നയം: എ കെ എസ് ടി യു

നീലേശ്വരം: സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും നിലവിലുള്ള ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നത് ഇടത് നയമല്ലെന്ന് എ കെ എസ് ടി യു ജില്ലാ സമ്മേളനം ചൂണ്ടിക്കാട്ടി. നിരന്തരമായ പോരാട്ടങ്ങളിലൂടെ തൊഴിലാളി വര്‍ഗം നേടിയെടുത്ത അവകാശങ്ങള്‍ കവര്‍ന്നെടുക്കലാകരുത് ഇടത് നയം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഡി എ കുടിശ്ശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണം. സ്റ്റാ റ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 22ന് നടക്കുന്ന സമരചങ്ങല വിജയിപ്പിക്കുവാന്‍ മുഴുവന്‍ ജീവനക്കാരും മുന്നോട്ട് വരണമെന്ന് സമ്മേളനം അഭ്യര്‍ത്ഥിച്ചു.
ജില്ലാ ഭാരവാഹികളായി രാജേഷ് ഓള്‍നടിയന്‍ (പ്രസി.), അജയകുമാര്‍ ടി എ
(സെക്ര.), എ സജയന്‍ (ട്രഷ.)എന്നിവരെ തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍: ഷീമ കെ വി, സുപ്രീത് വി (വൈ പ്രസി.), സുപ്രഭ എ.കെ,
ഒ പ്രതീഷ് (ജോ. സെക്ര.).
15 അംഗ ജില്ലാ എക്‌സിക്യുട്ടീവിനേയും 23 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page