കാസര്‍കോട്: പനത്തടി പഞ്ചായത്ത് പതിനാറാം വാര്‍ഡ് മൊട്ടയം കൊച്ചി ഉന്നതിയില്‍ നിന്നും സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന 19 പേര്‍ക്ക് സ്വീകരണം നല്‍കി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ത്രിവര്‍ണ ഷാള്‍ അണിയിച്ച് കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. പത്മനാഭന്‍, തങ്കമണി, ആതിര, ആദിത്യ, അശ്വിന്‍, കുമ്പ, സരസുധന്‍, ഭീംനാഥ്, രേഷ്മ, ജ്യോതിഷ്, ബിനു, ശ്രുതി, നാരായണന്‍, ലീല, സൗമ്യ, നാരായണി, ചന്ദ്രന്‍ തുടങ്ങിയവരാണ് സിപിഎം ബന്ധം ഉപേക്ഷിച്ചു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സമ്മേളനവും വാര്‍ഡ് കുടുംബസംഗമവും എംപി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡണ്ട് ജോമോന്‍ മണിയംകുളം അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി.നായര്‍, പനത്തടി മണ്ഡലം പ്രസിഡന്റ് കെ.ജെ ജെയിംസ്, വാര്‍ഡ് മെമ്പര്‍മാരായ എന്‍. വിന്‍സെന്റ്, സുപ്രിയ അജിത്ത്, സാബു നാലുതുണ്ടത്തില്‍, റീന തോമസ്, രാധിക, മുന്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്. വിഘ്‌നേശ്വര ഭട്ട്, യൂത്ത് കോണ്‍ഗ്രസ് പനത്തടി മണ്ഡലം പ്രസിഡണ്ട് പി.സി അജീഷ്, വിസി ദേവസ്യ, ജയകുമാര്‍ പ്രസംഗിച്ചു. വാര്‍ഡ് മെമ്പര്‍ ബിജി ജോമോന്‍ മണിയംകുളം സ്വാഗതവും സരസുതന്‍ നന്ദിയും പറഞ്ഞു.







