കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് നിര്‍മിച്ച തുറന്ന കുഴിയില്‍ വീണ സ്ത്രീയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മഞ്ചത്തടുക്ക സ്വദേശിനി ജമീലയാണ് പത്തടിയോളം ആഴമുള്ള കുഴിയില്‍ വീണത്. പരിക്കേറ്റ ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ പത്തരയോടെ താലൂക്ക് ഓഫീസിന് മുന്നിലുള്ള റോഡിലാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് ഗ്യാസ് പൈപ്പ് ലൈനിന്റെ കുഴി തുറന്നിട്ടിരുന്നു. ഒരു തൊഴിലാളി കുഴിയില്‍ ഇറങ്ങി ജോലിചെയ്യുന്നതിനിടെയാണ് സംഭവം. ഉറൂസിന് പോയിവരികയായിരുന്ന ജമീല റോഡരികിലെ ഗ്യാസ് ലൈനിനായി സ്ഥാപിച്ച കുഴിയിലേക്ക് അബദ്ധത്തില്‍ തെന്നിവീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ സ്ത്രീയെ രക്ഷപ്പെടുത്തി പുറത്തെടുത്തു. പിന്നീട് കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. യാതൊരു അപായ മുന്നറിയിപ്പോ, സുരക്ഷാ വേലിയോ കുഴിക്ക് സമീപം സ്ഥാപിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.






