കാസര്‍കോട്: കുമ്പള വെടിക്കെട്ട് ഉല്‍സവത്തിന് ശേഷം ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ടൗണ്‍ ശുചീകരിച്ചു. പുതിയ ഭരണസമിതി അധികാരത്തിലെത്തിയതോടെ കുമ്പള ടൗണും പരിസരവും ശുചീകരിച്ച് കുമ്പള പഞ്ചായത്ത് ഭരണത്തിനു തുടക്കമിട്ടിരുന്നു. തുടര്‍ന്ന് എല്ലാദിവസവും ശുചീകരണം നടക്കുന്നുണ്ട്.
ടൗണും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനു പൊതുജനങ്ങളുടെ സഹകരണം വേണമെന്നു പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.






