ദോഹ: ഒലിവ് ബംബ്രാണ ഖത്തര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫിഫ മികച്ച വളണ്ടിയര്‍ അവാര്‍ഡ് കരസ്ഥമാക്കിയ സിദ്ദിക്ക് നമ്പിടിയെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ആദരിച്ചു.
ദോഹ സല്‍വ റോഡിലെ ടേസ്റ്റി വേ റെസ്റ്റോറന്റ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ആരിഫ് പി. കെ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇര്‍ഷാദ് ബംബ്രാണ സ്വാഗതം പറഞ്ഞു.
അബ്ബു നമ്പിടി ഉദ്ഘാടനം ചെയ്തു. റസാക്ക് കല്ലട്ടി, മുസ്തഫ, ബി.ടി. മൊയ്തു, നസീര്‍ നമ്പിടി, ഹനീഫ് ബട്ട, മുനി മാക്കൂര്‍,അബ്ദുല്‍ റഹ്‌മാന്‍ ബത്തേരി, മുഷൈദ് നമ്പിടി, സലാം വളപ്പ്,സാഹിദ് കെ.വി, കാസിം പ്രസംഗിച്ചു.
റസാക്ക് കല്ലട്ടി, സിദ്ദിക്ക് നമ്പിടിയെ ഷാള്‍ അണിയിച്ചു. പ്രസിഡന്റ് ആരിഫ് പി.കെ. ഉപഹാരം സമ്മാനിച്ചു.
ഭാരവാഹികളായി അല്‍താഫ് വളപ്പ് (പ്രസി.), സുല്‍ത്താന്‍ സാബിത്ത് (സെക്ര.), മിസ്ബാഹ് നമ്പിടി(ട്രഷ.)എന്നിവരെ തിരഞ്ഞെടുത്തു. ഫിറോസ് കെ.എസ്., മൂസ കലീം(വൈ പ്രസി.), മുനൈദ് നമ്പിടി, ജുനൈദ് ഒ.എം.(ജോ. സെക്ര.),
റസാക്ക് കല്ലട്ടി, ആരിഫ് പി.കെ, ഇര്‍ഷാദ് ബി(ഉപ.സമിതി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഇജാസ് ബത്തേരി നന്ദി പറഞ്ഞു.







