മൊഗ്രാല്‍: നാങ്കി കടപ്പുറത്തെ എം എ മുജീബ് റഹ്‌മാന്‍(46) യു.എ.ഇയിലെ അജ്മാനില്‍ പൊടുന്നനെ മരണത്തിന് കീഴടങ്ങിയത് നാടിന് നൊമ്പരമായി.
അജ്മാനിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി അവിടത്തെ ശൈഖ് ഖലീഫ ഹോസ്പിറ്റല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു മരണം.
പിതാവ്.എം എ അബ്ദുല്ല(ചവിട്ട് വല ഉടമ), മാതാവ്.നഫീസ പള്ളിക്കര. ഭാര്യ: ഷഹാനാസ്. മക്കള്‍: നഫീസത്ത് മിര്‍ഷിബ, നിഷാന ഫാത്തിമ, മുഹമ്മദ് മുഹാദ് (മൂവരും വിദ്യാര്‍ത്ഥികള്‍). കുഞ്ഞിബീവി മൊഗ്രാല്‍ പുത്തൂര്‍ ഏക സഹോദരിയാണ്.
മയ്യിത്ത് നാളെ രാവിലെ വീട്ടിലെത്തും. 7മണിക്ക് മൊഗ്രാല്‍ വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ആകസ്മിക നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, മറക്കാന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നാങ്കി,ഖിളര്‍ മസ്ജിദ് കമ്മിറ്റി അനുശോചിച്ചു.






