കൊച്ചി: ഏറെ പ്രത്യേകതയുമായി മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മീരാ ജാസ്മിനാണ് നായിക. മോഹന്‍ലാല്‍ ഇടവേളയ്ക്കുശേഷം പൊലീസ് വേഷത്തില്‍ എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മെഗാ ഹിറ്റായ ‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ തിരക്കഥാ പൂജയോടെ നിര്‍മാണത്തിന് തുടക്കം കുറിച്ചു. തരുണ്‍ മൂര്‍ത്തിയുടെ എല്ലാ ചിത്രങ്ങള്‍ക്കും തുടക്കമിട്ടത് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്. മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. പ്രധാന അണിയറപ്രവര്‍ത്തകര്‍ പൂജയില്‍ പങ്കെടുത്തു. രതീഷ് രവിയുടേതാണ് തിരക്കഥ. ജനുവരി 23ന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കും.
ജേക്സ് ബിജോയ്, ഷാജികുമാര്‍, വിവേക് ഹര്‍ഷന്‍, വിഷ്ണു ഗോവിന്ദ്, മഷര്‍ ഹംസ, ഗോകുല്‍ ദാസ്, ബിനു പപ്പു, സുധര്‍മ്മന്‍ വള്ളിക്കുന്ന്, വാഴൂര്‍ ജോസ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.







