കാസര്‍കോട്: നീര്‍ച്ചാല്‍ ബസ്‌സ്റ്റാന്റില്‍ യുവാവിനെ ഇരുമ്പു വടികൊണ്ട് അടിച്ച് നരഹത്യയ്ക്ക് ശ്രമിച്ചതായി പരാതി. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ബേള, പൂവളത്തടുക്ക ഹൗസിലെ പി രാജേഷി (41)ന്റെ പരാതിയില്‍ നീര്‍ച്ചാലിലെ ഇഷാഖ്, ഫാറൂഖ് എന്നിവര്‍ക്കെതിരെയാണ് നരഹത്യാശ്രമത്തിന് കേസെടുത്തത്.
ബുധനാഴ്ച രാത്രി എട്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം. കുമ്പളയിലേയ്ക്കുള്ള സ്വകാര്യ ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ പിറകുഭാഗത്തു നിന്നു എത്തിയ പ്രതികള്‍ ഇരുമ്പു വടികൊണ്ട് അടിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.
രാജേഷിന്റെ മാതാവിന്റെ പേരിലുള്ള സ്ഥലം കുറേപ്പേര്‍ കൂടി കയ്യേറുകയും അത് സെറ്റില്‍ ആക്കുന്ന പേപ്പറില്‍ ഒപ്പിട്ടു കൊടുക്കാത്ത വിരോധത്തിലുമാണ് അക്രമം നടത്തിയതെന്നു കൂട്ടിച്ചേര്‍ത്തു.






