വയലും വീടും ഹരിത പുരസ്‌ക്കാരം കോടോത്ത് വളപ്പില്‍ കുഞ്ഞിക്കണ്ണന്

കാസര്‍കോട്: കര്‍ഷക – ശാസ്ത്രജ്ഞ- പരിസ്ഥിതി കൂട്ടായ്മയായ ‘വയലും വീടും ‘ ഏര്‍പ്പെടുത്തിയ വയലും വീടും ഹരിത പുരസ്‌ക്കാരം ഉദുമ കോടോത്ത് വളപ്പില്‍ കുഞ്ഞിക്കണ്ണന്. 10,000 രൂപയും ഫലകവും അടങ്ങിയതാണ് ഹരിത പുരസ്‌ക്കാരം.
കാര്‍ഷിക മേഖലയിലെ സജീവതയും പരിസ്ഥിതി -ബിഎംസി പ്രവര്‍ത്തനങ്ങളിലെ മാതൃകയും കണക്കിലെടുത്താണ് കുഞ്ഞിക്കണ്ണനെ അവാര്‍ഡിനു അര്‍ഹനാക്കിയത്. ജനുവരി 18ന് ഞായറാഴ്ച രാവിലെ 10.30ന് ഉദുമ, മാങ്ങാട്ട് നടക്കുന്ന വയലും വീടും ഹരിത സംഗമത്തില്‍ വച്ച് പുരസ്‌കാരം വിതരണം ചെയ്യും. കണ്ണൂര്‍-കാസര്‍കോട് ക്രൈംബ്രാഞ്ച് എസ് പി പി ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കണ്ണാറവാഴ ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോ. ഗവാസ് രാകേഷ്, മുഖ്യാതിഥിയാകും. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി രാജേന്ദ്രന്‍, ഡിവൈ.എസ്പി ബാബു പെരിങ്ങേത്ത് , രവീന്ദ്രൻ കൊടക്കാട്,പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് അംഗം ഉഷ എന്‍ നായര്‍, എ.കെ ജയപ്രകാശ്, ഡോ. സന്തോഷ് കുമാര്‍ കൂക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികളായ ഇ. ജനാര്‍ദ്ദനന്‍ പാണൂര്‍, കണ്ണാലയം നാരായണന്‍, എ. ബാലകൃഷ്ണന്‍ ആലക്കോട്, രാധാകൃഷ്ണന്‍ മാങ്ങാട്, പുരസ്‌കാര സമിതി ചെയര്‍മാന്‍ ഡോ. കെ. ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, പാവൂരില്‍ മധ്യവയസ്‌കനെ വീട്ടില്‍ നിന്ന് തട്ടി കൊണ്ടുപോയി; റാഞ്ചലിന് പിന്നില്‍ ഒരുകോടി രൂപയുടെ ഇടപാടാണെന്ന സംശയം; പൊലീസ് അന്വേഷണത്തില്‍: തട്ടിക്കൊണ്ടുപോയ ആളെ ഇന്ന് തിരിച്ചെത്തിക്കാമെന്ന് റാഞ്ചികള്‍ ഉറപ്പ് നല്‍കിയതായി സംസാരം

You cannot copy content of this page