കാസർകോട് : കുമ്പള ടോൾ പ്ലാസയിലെ ടോൾ പിരിവിനെതിരെ ആക്ഷൻ കമ്മറ്റി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ജനുവരി 21ന് വീണ്ടും പരിഗണിക്കുമെന്ന വാർത്തയുടെ ലിങ്കിൽ നുഴഞ്ഞുകയറി വ്യാജ വിവരങ്ങൾ ചേർത്ത് തട്ടിപ്പ്. ആക്ഷൻ കമ്മറ്റി നൽകിയ ഹർജിയിൽ എസ് ഡി പി ഐ എന്നു തെറ്റായി എഡിറ്റ് ചെയ്താണ് കൃത്രിമം കാണിച്ചത്. സൈബർ തട്ടിപ്പു കാണിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാരവൽ മീഡിയ മുന്നറിയിപ്പു നൽകി. തട്ടിപ്പുസംഘങ്ങൾക്കെതിരെ വായനക്കാർ ജാഗ്രത കാണിക്കണമെന്നും കള്ള പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും അറിയിച്ചു.








