ടോള്‍ബൂത്ത് സമരം: സമരസമിതി ഭാരവാഹികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു പ്രകടനവും കോലം കത്തിക്കലും നടത്തി

കാസര്‍കോട്: കുമ്പളയിലെ ടോള്‍ ബൂത്ത് വിരുദ്ധ പോരാട്ട നായകന്‍ എകെഎം അഷ്‌റഫിനെയും മറ്റും അറസ്റ്റു ചെയ്ത് മാറ്റുകയും സമരപ്പന്തല്‍ പൊളിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചു വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രകടനവും കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരിയുടെ കോലം കത്തിക്കുകയും ചെയ്തു. സീതാംഗോളിയില്‍ നടന്ന പ്രകടനത്തിനും കോലം കത്തിക്കലിനും ലീഗ് നേതാക്കന്മാരായ അസീസ് കളത്തൂര്‍, വിപി അബ്ദുല്‍ ഖാദര്‍, ഇ.കെ മുഹമ്മദ് എന്നിവരും സിപിഎം നേതാവ് സിഎ സുബൈറും നേതൃത്വം നല്‍കി. ടോള്‍ ബൂത്ത് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കുന്നുണ്ട്. കേസ് പരാതിക്കാര്‍ക്ക് എതിരായാല്‍ അതിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, പാവൂരില്‍ മധ്യവയസ്‌കനെ വീട്ടില്‍ നിന്ന് തട്ടി കൊണ്ടുപോയി; റാഞ്ചലിന് പിന്നില്‍ ഒരുകോടി രൂപയുടെ ഇടപാടാണെന്ന സംശയം; പൊലീസ് അന്വേഷണത്തില്‍: തട്ടിക്കൊണ്ടുപോയ ആളെ ഇന്ന് തിരിച്ചെത്തിക്കാമെന്ന് റാഞ്ചികള്‍ ഉറപ്പ് നല്‍കിയതായി സംസാരം

You cannot copy content of this page