കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് പായ വിരിച്ച് കിടന്നുറങ്ങിയ യുവാവ് അറസ്റ്റില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (30) അറസ്റ്റിലായത്. ബീച്ചിലെ മണല്‍പ്പരപ്പില്‍ പേപ്പര്‍ വിരിച്ച് അതില്‍ കഞ്ചാവ് ഇലകള്‍ നിരത്തി ഉണങ്ങാനിട്ട ശേഷം, തൊട്ടടുത്ത് തന്നെ പായ വിരിച്ചു കിടന്നുറങ്ങുകയായിരുന്നു. രാവിലെ പ്രഭാതസവാരിക്കെത്തിയവര്‍ ഈ കാഴ്ച കണ്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ വിളിച്ചുണര്‍ത്തി കസ്റ്റഡിയിലെടുത്തു. കഞ്ചാവും കണ്ടെടുത്തു. സ്വന്തമായി ഉപയോഗിക്കാന്‍ വേണ്ടിയാണ് കഞ്ചാവ് ഉണക്കാനിട്ടതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ഉണക്കാനിട്ട കഞ്ചാവിന്റെ തൂക്കം ലഭ്യമായിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.







