കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതികളില്‍ കാസര്‍കോട് ജില്ലയില്‍ മൂന്നു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ അറസ്റ്റില്‍. 70 വയസ്സുള്ള ഗംഗാധരന്‍ എന്ന ആള്‍ക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. ഇയാളെ അറസ്റ്റുചെയ്തു. വീട്ടിലെത്തിയ പ്രതി പതിമൂന്നുവയസ്സുള്ള പെണ്‍കുട്ടിയെ ദേഹോപദ്രവം ചെയ്തുവെന്നാണ് പരാതി.
16 വയസ്സുള്ള പെണ്‍കുട്ടിയെ കയറിപ്പിടിച്ചെന്ന പരാതിയിലാണ് വെള്ളരിക്കുണ്ട് പൊലീസ് പോക്‌സോ കേസെടുത്തത്. പെണ്‍കുട്ടിയുടെ ബന്ധുവായ 41കാരനെതിരെയാണ് കേസ്. പ്രതിയെ അറസ്റ്റുചെയ്തു.
ഒന്‍പതുവയസ്സുള്ള പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ 18കാരനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. ഈ കേസില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയായ പ്രതിയെ അറസ്റ്റുചെയ്തു.







