കാസർകോട്: ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു. വോർക്കാടി തൗടുഗോളി മദക്ക കല്‍ മീഞ്ചയിലെ മൈമൂന(40)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടിൽ അരയ്ക്കുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുടുങ്ങുകയായിരുന്നു. സംഭവം കണ്ട് വീട്ടുകാർ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുൽ ഖാദർ ആണ് ഭർത്താവ്. സിദ്ദീഖ്, ഫാറൂഖ് എന്നിവർ മക്കളാണ്.







