‘മൈ കാര്‍ നമ്പര്‍ ഈസ് 2255’; പുതിയ കാറിന് ഇഷ്ട നമ്പര്‍ ലേലത്തില്‍ പിടിച്ച് നടന്‍ മോഹന്‍ലാല്‍

1986 ല്‍ പുറത്തിറങ്ങിയ ‘രാജാവിന്റെ മകന്‍’ എന്ന സിനിമയിലെ വിന്‍സെന്റ് ഗോമസിന്റെ ഫോണ്‍ നമ്പര്‍ ‘2255’ മലയാളികളാരും മറക്കില്ല. മോഹന്‍ലാലിന് താരപരിവേഷം നല്‍കിയ ഈ ചിത്രത്തിലെ ഡയലോഗിനെ അനുസ്മരിപ്പിച്ച് പുതിയ വാഹനത്തിന് ‘2255’ നമ്പര്‍ സൂപ്പര്‍ താരം സ്വന്തമാക്കി. തിങ്കളാഴ്ച എറണാകുളം ആര്‍ടി ഓഫീസില്‍ നടന്ന ലേലത്തില്‍ ഫാന്‍സി നമ്പറായ കെഎല്‍ 07 ഡിജെ 2255, 1.80 ലക്ഷം രൂപയ്ക്കാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. 31,99,500 രൂപ വിലയുള്ള ടൊയോട്ടോ ഇന്നോവ ഹൈക്രോസ് കാറിനാണ് ഇഷ്ട നമ്പര്‍ ലഭിച്ചത്. ജോയിന്റ് ആര്‍ടിഒ സി.ഡി. അരുണിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നടന്ന ലേലത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ മൂന്നുപേരായിരുന്നു ഡിജെ 2255 നമ്പറിനായി രംഗത്തുണ്ടായിരുന്നത്.
മോഹന്‍ലാല്‍ മുമ്പും തന്റെ വാഹനങ്ങള്‍ക്കായി 2255 എന്ന നമ്പര്‍ സ്വന്തമാക്കിയിരുന്നു.
KL 07 CZ 2255 ആണ് കാരവാനിന്റെ നമ്പര്‍. അത്യാഡംബര എസ്യുവി മോഡലായ റേഞ്ച് റോവറിന് KL 07 DB 0001 എന്ന നമ്പറാണ് മോഹന്‍ലാല്‍ തിരഞ്ഞെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page