പമ്പ:ശബരിമല തീർഥാടനത്തിനിടെ ഉള്ളാൾ സോമേശ്വർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. പമ്പക്കടുത്തു വനപാതയിലായിരുന്നു മരണം. സോമേശ്വർ നഗരസഭ പരിധിയിലെ പിലാരു ഡെലന്തബെട്ടുവിൽ താമസിക്കുന്ന ബിസിനസുകാരനായ ചന്ദ്രഹാസ് ഷെട്ടിയാണ് (55) മരിച്ചത്.
ശനിയാഴ്ച അർക്കുള, തുപ്പക്കല്ലു എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് അയ്യപ്പ ഭക്തർക്ക് ഒപ്പമാണ് ചന്ദ്രഹാസ് ശബരിമല തീർത്ഥാടനത്തിന് പുറപ്പെട്ടത്. തിങ്കളാഴ്ച എരിമലയിൽ നിന്ന് പമ്പയിലേക്ക് വനപാതയിലൂടെ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുകയായിരുന്നു.
ചന്ദ്രഹാസ് ആദ്യം ബാക്രബെയ്‌ലിലായിരുന്നു താമസം. മിനറൽ വാട്ടർ സപ്ലൈ ബിസിനസുകാരനാണ്. പത്ത് വർഷം മുമ്പ് പിലാരുവിൽ വീട് പണിത് അവിടേക്ക് താമസം മാറ്റി.
ഭാര്യയും മകളും മകനുമുണ്ട്.







