തിരുവനന്തപുരം: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്നു മാറ്റി വച്ച തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിഴിഞ്ഞം വാര്‍ഡ് വോട്ടെടുപ്പ് രാവിലെ ആരംഭിച്ചു. കനത്ത പോളിംഗാണ്. മുന്നണി സ്ഥാനാര്‍ത്ഥികളടക്കം ഒന്‍പതു പേര്‍ മത്സരരംഗത്തുണ്ട്. ഫലം 13നു പ്രഖ്യാപിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ തലേദിവസം സ്വതന്ത്ര സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവച്ചത്. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കു പുറമെ എസ്ഡിപിഐ, ആംആദ്മി, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും സ്വതന്ത്രന്മാരുമാണ് മത്സരരംഗത്തുള്ളത്. 10 ബൂത്തുകളുണ്ട്. 14000 വോട്ടര്‍മാരുണ്ട്.







