കണ്ണൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു ചാടി ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യാവൂര്‍ സേക്രട്ട് ഹേര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ബ്ലാത്തൂര്‍, തിരൂരിരെ അയോണ്‍ മോണ്‍സ (17)യാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. രാവിലെ സ്‌കൂളിലെത്തിയ അയോണ്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ നാലാം നിലയുടെ മുകളില്‍ കയറി താഴേക്ക് ചാടുകയായിരുന്നു. സംഭവസമയത്ത് ഉണ്ടായിരുന്ന അധ്യാപകരും മറ്റും കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കാരണമെന്താണെന്നു വ്യക്തമല്ല. മാതാവ് ജനുവരി 30ന് ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് അയോണ്‍ ആത്മഹത്യക്ക് ശ്രമിച്ചത്.







