കണ്ണൂര്‍: അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഡ്രോണ്‍ പറത്തി. ജയില്‍ ജോയന്റ് സൂപ്രണ്ട് ടി.ജെ പ്രവീഷിന്റെ പരാതിയില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. സെന്‍ട്രല്‍ ജയിലിലെ പശുത്തൊഴുത്ത് ഭാഗത്താണ് ഡ്രോണ്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് വനിതാ ജയില്‍ ഭാഗത്തെത്തിയ ഡ്രോണ്‍ പത്തു മിനുറ്റിനകം അപ്രത്യക്ഷമാവുകയും ചെയ്തു. സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള സെന്‍ട്രല്‍ ജയിലില്‍ ഡ്രോണ്‍ പറത്തിയത് അധികൃതര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്.







